Join News @ Iritty Whats App Group

തലശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും



ണ്ണൂര്‍: തലശേരി മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
തലശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ. ഷംസീറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. രാവിലെ എട്ട് മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും. ട്രയല്‍ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. 

45 മീറ്റർ വീതിയില്‍ 18.6 കിലോ മീറ്റർ നീളത്തില്‍ ബൈപ്പാസ് പൂർത്തിയാവുന്നത്. കോഴിക്കോട് അഴിയൂർ മുതല്‍ കണ്ണൂർ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാർഥി സി. രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group