മട്ടന്നൂര്‍; വിമാനത്തില്‍ പുകവലിച്ച യാത്രക്കാരനെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയെയാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാല്‍ പുകവലിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് 3.50 ഓടെയായിരുന്നു സംഭവം.
വിമാനത്തിന്റെ മുന്‍വശത്തെ ക്യാബിനില്‍ വെച്ച് യാത്രാമധ്യേയാണ് പുകവലിച്ചത്. മറ്റുള്ളവരുടെ ജീവന് ആപത്താകുന്ന വിധത്തില്‍ പെരുമാറിയെന്നുള്ള സെക്യൂരിറ്റി മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
إرسال تعليق