ചെന്നൈ: തമിഴ് നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വ്യാഴാഴ്ച രാവിലെ താരത്തിനെ പ്രവേശിപ്പിച്ചത്. അതേസമയം കാര്‍ഡിയോ ന്യൂറോ പരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ എത്തിയതെന്നുമാണ് അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, വാര്‍ത്ത പരന്നതോടെ താരത്തിന്റെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ അജിത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും ഇനിയും ഒരു മാസത്തെ ചിത്രീകരണം കൂടി പൂർത്തിയാകാനുണ്ട്
ബുധനാഴ്ചയായിരുന്നു അജിത്-ശാലിനി ദന്പതികളുടെ രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ അജിത് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
إرسال تعليق