Join News @ Iritty Whats App Group

നടൻ അജിത് ആശുപത്രിയിൽ; ആശങ്കയോടെ ആ​രാ​ധ​ക​ര്‍ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ അ​ജി​ത് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​ര​ത്തി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം കാ​ര്‍​ഡി​യോ ന്യൂ​റോ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് ത​മി​ഴ്മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ താ​ര​ത്തി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് അ​ജി​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

അ​തേ​സ​മ​യം, വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി. മ​ഗി​ഴ് തി​രു​മേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ടാ​മു​യ​ര്‍​ച്ചി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി 15ന് ​അ​സ​ര്‍​ബൈ​ജാ​നി​ലേ​ക്കു പോ​കാ​നി​രി​ക്കെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്ര​ത്തി​ലെ അ​ജി​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​നി​യും ഒ​രു മാ​സ​ത്തെ ചി​ത്രീ​ക​ര​ണം കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ജി​ത്-​ശാ​ലി​നി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ജി​ത് എ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group