Join News @ Iritty Whats App Group

ബെംഗളുരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ


ബെംഗളുരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടന്ന് നീങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്. അതേസമയം, ഈ ദൃശ്യങ്ങളുടെ ഉറവിടം എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. പ്രതി വെള്ള മാസ്ക് ധരിച്ചാണ് നടക്കുന്നത് എന്നതിനാൽ ഈ സിസിടിവി ദൃശ്യത്തിൽ മുഖം വ്യക്തമല്ല.

മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി പല സിറ്റി ബസ് സർവീസുകൾ വഴി യാത്ര ചെയ്ത് ഒടുവിൽ ബെല്ലാരിയിലേക്ക് കടന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻഐഎ കണ്ടെത്തിയിരുന്നു. പ്രതി യാത്രയ്ക്കിടെ ഒരു തവണ വസ്ത്രം മാറി. ധരിച്ചിരുന്ന തൊപ്പി വഴിയിൽ ഉപേക്ഷിച്ചു. ഒരു ആരാധനാലയത്തിൽ കയറി. ഇതെല്ലാം അന്വേഷണ ഏജൻസികളെ കബളിപ്പിക്കാനെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.

ഇന്ന് മുതൽ സ്ഫോടനം നടന്ന രാമേശ്വരം കഫേ വീണ്ടും പ്രവർത്തനം ആരംഭിച്ചു. കനത്ത സുരക്ഷാ പരിശോധനകളോടെയാണ് കഫേയിലേക്ക് ആളുകളെ കയറ്റി വിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group