Join News @ Iritty Whats App Group

കാട്ടുപന്നി കുറുകെ ചാടി;നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുള്ള അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. തടിയമ്പുറത്ത് കുട്ടിമുഹമ്മദിന്റെ മകന്‍ ഷെഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാരക്കുന്നിന് സമീപം ആലുങ്ങലിലായിരുന്നു അപകടം.
പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ ഷെഫീഖ് ഓട്ടോ വെട്ടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Post a Comment

أحدث أقدم
Join Our Whats App Group