Join News @ Iritty Whats App Group

ആറളം ഫാമില്‍ ആന തുരത്തല്‍ നാളെ പുനരാരംഭിക്കും, തുരത്തല്‍ രണ്ട് ഘട്ടങ്ങളായി


രിട്ടി: ആറളം ഫാമില്‍ തമ്ബടിച്ചിട്ടുള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമം നാളെ മുതല്‍ പുനരാരംഭിക്കും.
എട്ട് ദിവസം നീളുന്ന ആനതുരത്തല്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. നാളെ മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്ബടിച്ചിട്ടുള്ള കാട്ടാനകളെ പൂർണമായും വനത്തിനുള്ളിലേക്ക് തുരത്തും. 
രണ്ടാംഘട്ടത്തില്‍ എട്ടുമുതലുള്ള മൂന്ന് അവധി ദിവസങ്ങളിലായി ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരുത്തും. 

ആറളം ഫാമില്‍ ചേർന്ന ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും സംഘടന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. ആന തുരത്തലിന് മുന്നോടിയായി ആവശ്യമായ അടിയന്തര സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ 144 വകുപ്പ് പ്രകാരം നിരോരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സബ് കളക്ടർ സന്ദീപ് കുമാർ യോഗത്തെ അറിയിച്ചു. അതീവ ജാഗ്രത പുലർത്തേണ്ട സഹചര്യത്തില്‍ തുരത്തലിന് മുന്നോടിയായി ഇന്ന് പുനരധിവാസ മേഖലയില്‍ മൈക്ക് പ്രചരണം നടത്തും. പുനരധിവാസ മേഖലയില്‍ പ്രമോട്ടർമാർ മുഖേനയും ജാഗ്രത നിർദേശം ടിആർഡിഎം അധികൃതർ നല്‍കും.

ആംബുലൻസ് ഉള്‍പ്പടെ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്‍റെയും ആറളം ഫാം സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ സംരക്ഷണവും ഫാം റോഡിലെ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത് പോലീസും ആന തുരത്തിലില്‍ പങ്കാളികളാകും. വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തെരഞ്ഞെടുക്കുന്ന ആളുകളും ഉള്‍പ്പെടെ 15 പേർ വീതമുള്ള രണ്ട് സംഘങ്ങളാണ് ആനതുരത്തില്‍ നടത്തുക. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവന ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം തുരത്തല്‍ സംഘങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി കൊടുക്കാൻ സ്ഥലത്ത് ക്യാമ്ബ് ചെയ്യും.

പുനരധിവാസ മേഖലയിലെ തുരത്തല്‍ സമയത്ത് ആവശ്യമായ റോഡുകളില്‍ ഗതാഗതം നിരോധിക്കും. ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തുന്ന സമയങ്ങളില്‍ പാലപ്പുഴ-കക്കുവ, ഓടൻതോട്- വളയൻചാല്‍ ഉള്‍പ്പെടെ ഫാമിലെ എല്ലാ റോഡുകളിലെയും ഗതാഗതം നിരോധിക്കും.

Post a Comment

أحدث أقدم
Join Our Whats App Group