വയനാട് ; വായനാട് ചുള്ളിയോട് ചുള്ളിയോട് ചന്തയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കാരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് ഹരിതാ സേനംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യ ശേഖരത്തിനു തീ പിടിക്കുകയായിരുന്നു. ഇതിനു തൊട്ടടുത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീ പിടിക്കുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഭാസ്കരന്റെ ശരീരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു . തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
إرسال تعليق