ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് ആവശ്യം. ഉത്തർപ്രദേശ് കോൺഗ്രസ് നിർദേശം എഐസിസിക്കു മുന്നിൽ സമർപ്പിച്ചു.
‘‘പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഏകകണ്ഠേന തിരഞ്ഞെടുത്തതാണ്. റായ്ബറേലിയിലും അമേഠിയലും ഈ രണ്ടു നേതാക്കളുടെ പേരുകളല്ലാതെ മറ്റൊരു പേരും ചർച്ചയിലില്ല.’ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ് പറഞ്ഞു.
ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ധാരണ പ്രകാരം 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മത്സരിക്കും.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകിട്ട് യോഗം ചേരും .കേരളത്തിൽ 4 സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കുമോയെന്ന അഭ്യൂഹം ശക്തമാണ്. ഒഡീഷ, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകുന്നതാണ് രണ്ടാംഘട്ട സ്ഥാനാർത്ഥിപട്ടിക വൈകാൻ കാരണമെന്ന് ബിജെപി കേന്ദ്രത്തില്‍ നിന്ന് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. 195 സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്.
إرسال تعليق