ഇടുക്കി: സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടുവെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്നാല്‍ മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയിൽ പോകുമെന്നല്ല അര്‍ത്ഥനെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എ രാജക്കെതിരെ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവർക്കൊപ്പം നിന്ന് പോകാൻ കഴിയില്ലെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് സൂചന നൽകിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രൻ സൂചന നൽകുന്നില്ലെന്ന് അറിയിക്കുന്നത്. നിലവിൽ പാര്‍ട്ടി വിടുമെന്നൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാല്‍, സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ എ രാജയ്ക്കെതിരെ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തില്ല. ഇതോടെയാണ് പരിഹാരം ഇല്ലെങ്കിൽ മറ്റൊരിടത്തേക്ക് എന്ന ചിന്ത ഉണ്ടാകുന്നത്. ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയെന്ന് രാജേന്ദ്രൻ സമ്മതിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചുവെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.
إرسال تعليق