ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ 2019ൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണു പ്രസിദ്ധീകരിച്ച്ത്. സുപ്രീംകോടതി നിർദേശപ്രകാരമാണു നടപടി. 2017–18 സാമ്പത്തിക വർഷം മുതലുള്ള രേഖകളാണു പുറത്തുവന്നത്.
2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 500 ബോണ്ടുകളാണു കിട്ടിയതെന്നും ഇതിലൂടെ 210 കോടി രൂപ ലഭിച്ചെന്നുമാണു കണക്ക്. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപു ബിജെപിക്കു കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവിൽ കോൺഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചു. ഈ രേഖകൾ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷനു സുപ്രീം കോടതി മടക്കി നൽകിയിരുന്നു. 2019 മുതൽ എസ്ബിഐ നൽകിയ കടപ്പത്ര വിവരങ്ങളാണു തൊട്ടുമുൻപു കമ്മിഷൻ പ്രസിദ്ധീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയം.. 2019 ഏപ്രില്‍ 12ന് മുന്‍പുള്ള വിവരങ്ങളാണിവ എന്നാണു സൂചന.
ദിവസങ്ങൾക്ക് മുമ്പ് സുപ്രീംകോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. ബോണ്ടുകളുടെയും സ്വീകരിച്ച പാർട്ടികളുടെയും വിവരങ്ങൾ പ്രത്യേകമായാണ് നൽകിയിരിക്കുന്നത്.
إرسال تعليق