Join News @ Iritty Whats App Group

ഇനി ശനിയാഴ്ചകളിലും ബാങ്ക് അവധി;



ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കാൻ ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്ബളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്.

നിലവിലത്തെ സാഹചര്യത്തില്‍ മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി വേണം എന്നുള്ളത് ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഇത് പോലെ അവധി നടപ്പിലാക്കിയാല്‍ മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടാനാണ് പരിഗണനയിലുള്ളത്. 15 ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് നിലവില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group