Join News @ Iritty Whats App Group

ഉളിക്കലിൽ പോലീസ്, സിആർപിഎഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന



ളിക്കല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉളിക്കലില്‍ ഇരിട്ടി പോലീസ്, സിആർപിഎഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി.
കള്ളപ്പണം, ലഹരിവസ്തുക്കള്‍, മദ്യം എന്നിവ ഉള്‍പ്പെടെ കടത്തുന്നത് തടയുന്നതിന്‍റെ ഭാഗമായാണു പരിശോധന. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിലും ഇരിട്ടി പാലത്തിനു സമീപത്തും ഉളിക്കല്‍, മണിപ്പാറ, മണിക്കടവ് എന്നിവിടങ്ങളിലുമാണു വാഹന പരിശോധന നടന്നത്. 

ഇരിട്ടി എഎസ്പി യോഗേഷ് മന്തയ്യ, സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ. ജിജേഷ് ഉളിക്കല്‍, പ്രിൻസിപ്പല്‍ എസ്‌ഐ വി.കെ. റസാക്ക് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വിവിധ മേഖലകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group