ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥിത്വം മാറ്റിയതിന് പിന്നാലെ പ്രതികരണം അറിയിച്ച് കെ മുരളീധരന്‍. താന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരന്‍. വകര മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ മുരളീധരനെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തൃശൂരില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മാറ്റിയതില്‍ കെ മുരളീധരന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ മുരളീധരന്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ചാലക്കുടിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് തൃശൂരില്‍ ടിഎന്‍ പ്രതാപനെ മാറ്റി മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വടകരയില്‍ നിന്ന് മുരളീധരനെ മാറ്റിയതിനെ തുടര്‍ന്ന് ഷാഫി പറമ്പിലാണ് പുതിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ പാലക്കാട് നിന്ന് മാറ്റി വടകരയില്‍ മത്സരിപ്പിക്കുന്നതില്‍ ഷാഫിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
إرسال تعليق