Join News @ Iritty Whats App Group

പേരാമ്പ്ര അനു വധക്കേസ്: നിര്‍ണായക തെളിവുകള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച് മുജീബിന്റെ ഭാര്യ


കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ നിര്‍ണായക തെളിവുകള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച് പ്രതി മുജീബിന്റെ ഭാര്യ. കേസിലെ പ്രധാന തെളിവുകള്‍ തേടി പോലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കൊല നടത്തിയ സമയത്ത് മുജീബ് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കമാണ് മുജീബിന്റെ ഭാര്യ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്.

തെളിവുകള്‍ക്കായി വീട്ടിലെത്തിയ സമയം മുജീബിന്റെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കൊലപാതക സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം കണ്ടെത്തിയത്. അതേസമയം പ്രതി മുജീബിനെ തെളിവെടുപ്പിനായി മട്ടന്നൂരിലേക്ക് കൊണ്ടുപോയി. പ്രതി സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചത് മട്ടന്നൂരില്‍ നിന്നാണ്.

അനുവിന്റെ കൊലപാതകത്തില്‍ പ്രതിയിലേക്കെത്താന്‍ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ മുജീബ് ധരിച്ചിരുന്ന പാന്റ് നനഞ്ഞതായി കണ്ടെത്തിയിരുന്നു. മുമ്പും നിരവധി കേസുകളിലെ പ്രതിയാണ് മുജീബെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗം, സ്ത്രീകളെ ആക്രമിച്ചു സ്വര്‍ണം കവരുക, വാഹനമോഷണം, പിടിച്ചുപറി അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും എസ്പി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group