കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സ്വർണാഭരണങ്ങളും ഐ ഫോണുകളും പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സ്വർണാഭരണങ്ങളും ഐ ഫോണുകളും പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റിന് കീഴിലുള്ള കണ്ണൂർ വിമാനത്താവളത്തിലെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഷാർജയില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശിയില്‍ നിന്നാണ് 180 ഗ്രാം വരുന്ന നാല് സ്വർണ ചെയിനുകളും 11 ആപ്പിള്‍ ഐഫോണുകളും പിടികൂടിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്ക് ഇൻ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടർന്ന് യാത്രക്കാരന്‍റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് സ്വർണചെയിനുകളും ആപ്പിള്‍ ഐ ഫോണുകളും കണ്ടെത്തിയത്. ഇതിനു 17,77,300 രൂപ വരും.
إرسال تعليق