Join News @ Iritty Whats App Group

പത്മജ വേണുഗോപാല്‍ ഡല്‍ഹിയില്‍; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; ചാലക്കുടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ചര്‍ച്ചകള്‍ തള്ളാതെ കരുണാകരന്റെ മകള്‍


അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചനയുമായി മലയാളത്തിലെ പ്രമുഖ ചാനലായ ന്യൂസ് 18 കേരള. പാര്‍ട്ടി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പത്മജ പറഞ്ഞു.

തനിക്ക് കോണ്‍ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും. പത്മജ നിലവില്‍ ഡല്‍ഹിയിലാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ ചാലക്കുടി സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നീക്കം പത്മജ നേരത്തെ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സമ്മതിക്കാനും പത്മജ തള്ളിയിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group