Join News @ Iritty Whats App Group

ഹോസ്‌വഴി തീ പടര്‍ന്നു, ഗൃഹനാഥന്‍ അടുക്കളവാതില്‍ വഴി വലിച്ചു പുറത്തുചാടിച്ചു ; വീട്ടുമുറ്റത്തുകിടന്ന് വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു, ഒഴിവായത് വന്‍ ദുരന്തം


കാഞ്ഞാര്‍: കാഞ്ഞാര്‍ കൂരവളവിന് സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇന്നലെ െവെകിട്ട് 5.15 നാണ് സംഭവം. പുതിയ ഗ്യാസ് സിലണ്ടര്‍ ഗ്യാസ് സ്റ്റൗവുമായി ഘടിപ്പിച്ചശേഷം സ്റ്റൗ െലെറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ പെട്ടന്ന് ഹോസ്‌വഴി തീ ഗ്യാസ് സിലണ്ടറിലേക്ക് പടരുകയായിരുന്നു.

ഗ്യാസ് സിലണ്ടറിന് തീപിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോണ്‍ കയര്‍കെട്ടി ഗ്യാസ് സിലണ്ടര്‍ അടുക്കളയുടെ വാതില്‍ വഴി പുറത്തേക്ക് വലിച്ചുചാടിച്ചു. ജോസഫ് ജോണിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അടുക്കള വാതിലിനോട് ചേര്‍ന്ന് വീട്ടുമുറ്റത്തുകിടന്ന് വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു. ജോസഫ് ജോണും ഭാര്യ ലീലാമ്മയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

സ്‌ഫോടനശബ്ദം കേട്ട് സമീപവാസികള്‍ ജോസഫ് ജോണിന്റെ വീട്ടിലേക്ക് ഓടിയെത്തി. അടുക്കള ഭാഗത്തെ ഷെയ്ഡും ജനലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. വീടിനുള്ളില്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ അപകടത്തിന് കാരണമാകുമായിരുന്നു. തീപിടിച്ച ഉടനെ സിലണ്ടര്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞത് അപകടത്തിന്റെ ആഘാതം കുറച്ചു.

Post a Comment

أحدث أقدم
Join Our Whats App Group