തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്ബിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.
ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്ബില്‍ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്ബിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
തീ ആളിപ്പടർന്നതോടെ ജീവനക്കാർ പമ്ബിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണയ്ക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിഞ്ഞുപോയെന്നും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഷാനവാസിനെ ഉടൻ തന്നെ മെറീന ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
إرسال تعليق