Join News @ Iritty Whats App Group

മമതക്ക് പരിക്കേറ്റത് വസതിയില്‍ കാല്‍തെന്നി വീണ്;നെറ്റിയിൽ ആഴത്തിൽ മുറിവ്


ദില്ലി : ഔദ്യോഗിക വസതിയിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് മുറിവിൽ തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത ആശുപത്രി വിട്ടു. ഔദ്യോഗിക വസതിയിൽ വെച്ചാണ് മമതക്ക് അപകടമുണ്ടായത്. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group