മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് നാലുവരിപ്പാത 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി ഉദ്ഘാടനംചെയ്യും. രണ്ടു പദ്ധതികളിലായി 35 കിലോമീറ്റർ ദൂരം റോഡാണ് തുറന്നുകൊടുക്കുന്നത്.
അഴിയൂർ-മുഴപ്പിലങ്ങാട് 18.6 കിലോമീറ്റർ റോഡും മുക്കോല ജങ്‌ഷനിൽനിന്ന് കേരള -തമിഴ്നാട് ബോർഡറിൽ 16.5 കിലോമീറ്റർ റോഡുമാണ് തുറക്കുന്നത്. 2769 കോടി രൂപ ചെലവഴിച്ചാണ് രണ്ടുപദ്ധതികളും പൂർത്തീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌ഗരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി തുടങ്ങിയവർ പങ്കെടുക്കും.
إرسال تعليق