ഇരിട്ടി : ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിട്ടിയിലും കൂട്ടുപുഴയിലും വാഹന പരിശോധന ശക്തമാക്കി പോലീസും കേന്ദ്ര സേനയും. ലഹരി വസ്തുക്കൾ, കള്ളപ്പണം, മദ്യം തുടങ്ങിയവ കടത്തുന്നത് തടയുന്നതിനു വേണ്ടിയാണ് ഇരിട്ടിയിലും കൂട്ടുപുഴയിലും പോലീസും കേന്ദ്ര സേനയും പരിശോധന നടത്തിയത്. കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലും ഇരിട്ടി പാലത്തിനു സമീപവുമാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിൽ ഉൾപ്പ്രദേശങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കും
إرسال تعليق