ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം ഇരിട്ടിയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹോട്ടലുകളില്‍ നിന്ന് പഴകിയ സാന്പാർ, 30 കിലോ പഴകിയ കോഴിയിറച്ചി, 20 കിലോ മത്സ്യം, 15 കിലോ ബീഫ്, പഴകിയ അച്ചാറുകള്‍ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഹെല്‍ത്ത് സൂപ്പർവൈസർ ഇ.ജെ. ആഗസ്റ്റിൻ, ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ എം. സുരേഷ്, ഷിബു, എം. ധന്യ, പി. ശാലിനി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകളോളം നീണ്ടു.വള്ളിത്തോട്: വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് ഇരിട്ടി പാലത്തിനു സമീപത്തെ ഹോട്ടലുകളിലും തട്ടുകടകളിലും ലോഡ്ജുകളിലും മത്സ്യക്കടകളിലും പരിശോധന നടത്തി. ഇതില്‍ രണ്ട് തട്ടുകടകളില്‍ നിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഇവർക്ക് പിഴ ഈടാക്കി തട്ടുകട അടപ്പിച്ചു. ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ച രണ്ട് മത്സ്യക്കടകള്‍ക്കും പിഴ ഈടാക്കി. തട്ടുകടലുകളിലും ഹോട്ടലുകളിലെയും ഭക്ഷണപദാർഥങ്ങള്‍ പരിശോധിച്ചു. ഹെല്‍ത്ത് ഇൻസ്‌പെക്ടർ വിനോദ് സി. കുറ്റിയാനി, ജൂണിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടമാരായ സന്തോഷ് കുമാർ, അൻവർ, അബ്ദുള്ള, റീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അയ്യൻകുന്ന്: ഹെല്‍ത്ത് കേരള കാമ്ബയിന്‍റെ ഭാഗമായി അയ്യങ്കുന്ന്, പഞ്ചായത്തിലെ കരിക്കോട്ടക്കരി, ആനപ്പന്തി എന്നീ സ്ഥാലങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ ബാർ, ബെക്കറി, ബീഫ് സ്റ്റാള്‍, ചിക്കൻ സ്റ്റാള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പ്രാഥമിക ആരോഗ്യകേന്ദ്രം കരിക്കോട്ടക്കരി ഹെല്‍ത്ത് ഇൻസ്‌പെക്ടർ ടി.എ. ജെയ്‌സണ്‍, ജൂണിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.പി. ശ്രുതി, ഫാത്തിമ ഫിദ എന്നിവർ നേതൃത്വം നല്‍കി.
إرسال تعليق