വടക്കാഞ്ചേരി; ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട രൂപ തിരികെ പിടിക്കാനായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. യുവതിയില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.93 ലക്ഷം രൂപ കൈകലാക്കിയ കേസിലാണ് കോഴിക്കോട് സ്വദേശിയായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഓണ്‍ലെലെന്‍ തട്ടിപ്പിലൂടെ 1.40 ലക്ഷംരൂപ നഷ്ടപ്പെട്ടിരുന്നു.ഇത് തിരികെ പിടിക്കുന്നതിനായിയാണ് സമാനമായ രീതിയില്‍ യുവതിയില്‍ നിന്നും പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയില്‍ അകപ്പെട്ടത്.ആദ്യഘട്ടത്തില്‍ വിവിധ ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചപ്പോല്‍ പണം ലഭിച്ചു.പീന്നീടെ നിശ്ചിത തുകയ്ക്ക് ടാസ്‌ക് തിരഞ്ഞെടുക്കുന്ന രീതിയായി..എന്നാല്‍ ഉയര്‍ന്ന ടാസ്‌ക് തിരഞ്ഞെടുത്തതിന് പിന്നാലെ പണം ലഭിക്കാതെയാവുകയായിരുന്നു.തട്ടിപ്പാണെന്ന് സംശയം തോന്നിയതോടെ യുവതി പരാതി നല്‍കി. 93000 രൂപ പല അക്കൗണ്ടിലേക്ക്ും ശേഷിക്കുന്ന രൂപ സുജിത്തിന്റെ അക്കൊണ്ടിലേക്കുമാണ് അയച്ചത്.തട്ടിപ്പിന പിന്നിലെ സൂത്രധാരന്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട രൂപ തിരികെപിടിക്കാന്‍ സമാനരീതിയില്‍ തന്നെ തട്ടിപ്പ് നടത്തി; യുവാവ് പിടിയില്‍
News@Iritty
0
إرسال تعليق