Join News @ Iritty Whats App Group

വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് ദേവാലയങ്ങൾ ഒരുങ്ങി


വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് ദേവാലയങ്ങൾ ഒരുങ്ങി



ണ്ണൂർ: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ നാളെ ഓശാന ആഘോഷിക്കും.
സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയ നോമ്ബിന്‍റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്. യേശു ക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെയും അന്ത്യ അത്താഴത്തിന്‍റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്‍റെയും ഉയിര്‍പ്പുതിരുനാളിന്‍റയും ഓര്‍മ പുതുക്കലിന്‍റെയും ദിനങ്ങളാണ് വരുന്നത്. 

തലശേരി സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങള്‍ക്ക് ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം. തുടർന്ന് 10.30നും 5.30നും ദിവ്യബലിയുണ്ടാകും. പെസഹ വ്യാഴാഴ്ച രാവിലെ ഏഴിന് ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയും. വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ പൊതു ആരാധനയും തുടർന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും.

‌ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം 4.30ന് കുരിശിന്‍റെ വഴി, ഈസ്റ്റർ ദിനത്തില്‍ പുലർച്ചെ മൂന്നിന് തിരുക്കർമങ്ങള്‍, ദിവ്യബലി എന്നിവ നടക്കും. രാവിലെ ഏഴിനും ഒന്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങള്‍ക്ക് ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി (ഇംഗ്ലീഷ്). 8.30ന് കുരുത്തോല വെഞ്ചരിപ്പ് സെന്‍റ് തെരേസാസ് സ്കൂള്‍ ഓഡിറ്റോറിയം. തുടർന്ന് ദേവലയത്തിലേക്ക് പ്രദക്ഷിണം. സംയുക്ത ദിവ്യബലിയർപ്പിച്ച്‌ വിശുദ്ധവാരകർമങ്ങള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. 25 ന് ഉച്ചകഴിഞ്ഞ് 3.30 ന് തൈലാശീർവാദ തിരുബലിയും പൗരോഹിത്യദിനാചരണവും നടത്തും. പെസഹാ വ്യാഴം വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷയും തിരുവത്താഴപൂജയും ദിവ്യകാരുണ്യ പ്രദക്ഷിണവും രാത്രി 12 വരെ ദിവ്യകാരുണ്യാരാധനയും നടക്കും. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്‍റെ വഴി ബർണശേരിയില്‍നിന്ന് തുടങ്ങി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സമാപിക്കും.

തുടർന്ന് പീഡാസഹന അനുസ്മരണ ശുശ്രൂഷ, ദൈവവചന പ്രഘോഷണകർമം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കല്‍ എന്നിവ ഉണ്ടായിരിക്കും. 30 തിന് രാത്രി 10.30 ന് ഉയിർപ്പ് തിരുക്കർമങ്ങള്‍. പെസഹാജാഗരം, ദീപാർച്ചന, പെസഹാ പ്രഘോഷണം, ജ്ഞാനസ്നാനജല ആശീർവാദം, ദിവ്യബലിയും നടക്കും. 31 ന് രാവിലെ ഏഴിന് ദിവ്യബലി (ഇംഗ്ലീഷ്), 8.30 നുള്ള ദിവ്യബലിയോടെ വിശുദ്ധവാരകർമങ്ങള്‍ സമാപിക്കും.

കണ്ണൂർ ശ്രീപുരം സെന്‍റ് മേരീസ് പള്ളിയില്‍ ഓശാന ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും നടക്കും. 9.30ന് വിശുദ്ധ ബലിയുണ്ടാകും. തിരുകർമങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോയി കട്ടിയാങ്കല്‍ മുഖ്യകാർമികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരില്‍ നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ആരാധന. തുടർന്ന് അപ്പം മുറിക്കല്‍ ശ്രൂശ്രൂഷയും. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്കും ഈസ്റ്റർദിനത്തില്‍ പുലർച്ചെ അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും മാർ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാർമികത്വം വഹിക്കും.

Post a Comment

أحدث أقدم
Join Our Whats App Group