ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം 4.30ന് കുരിശിന്‍റെ വഴി, ഈസ്റ്റർ ദിനത്തില്‍ പുലർച്ചെ മൂന്നിന് തിരുക്കർമങ്ങള്‍, ദിവ്യബലി എന്നിവ നടക്കും. രാവിലെ ഏഴിനും ഒന്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങള്‍ക്ക് ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി (ഇംഗ്ലീഷ്). 8.30ന് കുരുത്തോല വെഞ്ചരിപ്പ് സെന്‍റ് തെരേസാസ് സ്കൂള്‍ ഓഡിറ്റോറിയം. തുടർന്ന് ദേവലയത്തിലേക്ക് പ്രദക്ഷിണം. സംയുക്ത ദിവ്യബലിയർപ്പിച്ച് വിശുദ്ധവാരകർമങ്ങള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. 25 ന് ഉച്ചകഴിഞ്ഞ് 3.30 ന് തൈലാശീർവാദ തിരുബലിയും പൗരോഹിത്യദിനാചരണവും നടത്തും. പെസഹാ വ്യാഴം വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷയും തിരുവത്താഴപൂജയും ദിവ്യകാരുണ്യ പ്രദക്ഷിണവും രാത്രി 12 വരെ ദിവ്യകാരുണ്യാരാധനയും നടക്കും. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്‍റെ വഴി ബർണശേരിയില്‍നിന്ന് തുടങ്ങി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സമാപിക്കും.
തുടർന്ന് പീഡാസഹന അനുസ്മരണ ശുശ്രൂഷ, ദൈവവചന പ്രഘോഷണകർമം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കല്‍ എന്നിവ ഉണ്ടായിരിക്കും. 30 തിന് രാത്രി 10.30 ന് ഉയിർപ്പ് തിരുക്കർമങ്ങള്‍. പെസഹാജാഗരം, ദീപാർച്ചന, പെസഹാ പ്രഘോഷണം, ജ്ഞാനസ്നാനജല ആശീർവാദം, ദിവ്യബലിയും നടക്കും. 31 ന് രാവിലെ ഏഴിന് ദിവ്യബലി (ഇംഗ്ലീഷ്), 8.30 നുള്ള ദിവ്യബലിയോടെ വിശുദ്ധവാരകർമങ്ങള്‍ സമാപിക്കും.
കണ്ണൂർ ശ്രീപുരം സെന്‍റ് മേരീസ് പള്ളിയില്‍ ഓശാന ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും നടക്കും. 9.30ന് വിശുദ്ധ ബലിയുണ്ടാകും. തിരുകർമങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോയി കട്ടിയാങ്കല്‍ മുഖ്യകാർമികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരില്‍ നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ആരാധന. തുടർന്ന് അപ്പം മുറിക്കല്‍ ശ്രൂശ്രൂഷയും. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്കും ഈസ്റ്റർദിനത്തില്‍ പുലർച്ചെ അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും മാർ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാർമികത്വം വഹിക്കും.
Post a Comment