ഇതിനിടെ കടുവയെ കൊണ്ടുപോകുന്നതിനുള്ള കൂട് നാരങ്ങാത്തട്ടിലെ കൃഷിയിടത്തില്‍ എത്തിച്ചു വെങ്കിലും മയക്കുവെടി വിദഗ്ധർ എത്തിയില്ല. ഇതോടെ കടുവയെ പിടിക്കാതെ വനംവകുപ്പ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ജീവനോടെയോ അല്ലാതെയോ കടുവയെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ജനം ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘം എത്തി. തുടർന്ന് കടുവ ഉണ്ട് എന്ന് സൂചനയുള്ള പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടെ ഡിഎഫ്‌ഒ എത്തി സ്ഥലത്ത് പരിശോധന നടത്തുന്നതിനിടയില്‍ കടുവ അലറിക്കൊണ്ട് ചാടിയതോടെ വനപാലകരും പോലീസും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു.
മയക്കുവെടിയില്‍ ഭീതി: കടുവയെ
വനംവകുപ്പ് രക്ഷപ്പെടുത്തിയെന്ന്
കേളകം: കടുവയെ മയക്കു വെടി വച്ച് പിടികൂടാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മയക്കു വെടിവച്ചാല്‍ കടുവ ചത്തു പോയാല്‍ എന്ത് ചെയ്യുമെന്ന് സണ്ണി ജോസഫ് എംഎല്‍എയോട് വനം മന്ത്രി തന്നെ ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി വനം വകുപ്പ് തന്നെ കടുവയെ രക്ഷപ്പെടുത്താൻ വഴിയൊരുക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.
കടുവയെ വനംവകുപ്പ് കണ്ടതോടെ ബഹളമുണ്ടാക്കാതെ മാറിനില്‍ക്കണമെന്നായിരുന്നു നാട്ടുകാരോടുള്ള വനപാലകരുടെ ആവശ്യം. നാട്ടുകാർ മാറി നിന്നു. ഫോറസ്റ്റുകാർക്കു വേണ്ട ഭക്ഷണവും വെള്ളവും നല്‍കി. മറ്റു സൗകര്യങ്ങളും ഒരുക്കി. എന്നാല്‍ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കടുവയെ കണ്ടെത്തിയ കൃഷിയിടത്തിന്‍റെ തൊട്ടടുത്ത വീട്ടുകാരനായ താഴത്തെ മുറിയില്‍ ജോണ്‍ പറയുന്നു.
إرسال تعليق