പ്രധാന പ്രതിയെന്ന് സംശയിക്കുന്ന തുമകുരു സ്വദേശി സ്വാമിയുള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബെല്‍ത്തങ്ങാടി താലൂക്ക് നഡ വില്ലേജിലെ ടിബി ക്രോസില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ ഷാഹുല്‍ (45), കുവെട്ടു വില്ലേജിലെ മദ്ദഡ്ക സ്വദേശി ഇസ്ഹാഖ് (56), ഷിര്‍ലാലു സ്വദേശി ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്. 11ദിവസം മുമ്പ് ചില ബിസിനസ് സംബന്ധമായ ജോലികള്‍ക്കായാണ് മൂവരും തുമകൂരിലെത്തിയതെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഭൂമിയില്‍ നിന്ന് കിട്ടുന്ന സ്വര്‍ണം കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കാമെന്ന് പറഞ്ഞ് പ്രതികള്‍ മൂന്നുപേരെയും പ്രലോഭിപ്പിച്ച് കാറില്‍ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലിസ് നിഗമനം.
إرسال تعليق