Join News @ Iritty Whats App Group

റോഡ് ടാറിംഗ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില്‍ മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള്‍ പതിവാകുന്ന മടപ്പുരച്ചാലിലെ വളവില്‍ വീതി കൂട്ടാതെ ടാറിംഗ് നടത്തിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ടാറിംഗ് വീതി കൂട്ടിയാല്‍ റോഡിലെ വളവ് നിവർത്താനും അതിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. എന്നാല്‍ കരാറില്‍ പറഞ്ഞതു പ്രകാരം ഒൻപത് മീറ്റർ വീതിയില്‍ റോഡ് ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് കരാറെടുത്തവർ പറയുന്നതെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് ടാറിംഗ് പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചു.ഇരിക്കൂർ കണ്‍സ്ട്രക്ഷൻ കമ്ബനിയുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി റോഡ് പ്രവൃത്തി നടന്നുവരികയാണ്.

Post a Comment

أحدث أقدم
Join Our Whats App Group