Join News @ Iritty Whats App Group

ആറളം ഫാമിലെ കാട്ടാനകളെ തുരത്തുന്നതിന് വീണ്ടും തടസം





രിട്ടി: ആറളം ഫാമില്‍ തമ്ബടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിന് വീണ്ടും തടസം. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രധാനാധ്യാപകൻ ടി.തിലകൻ നല്‍കിയ പരാതി തുടർന്ന് ആന തുരത്തല്‍ നീട്ടിവയ്ക്കാൻ കളക്‌ടറുടെ നിർദേശം.
ഇതുസംബന്ധിച്ച്‌ കളക്‌ടർ ആറളം ഫാം, വനം അധികൃതർക്കു കത്ത് നല്‍കി. 10 ദിവസം മുന്പ് ചേർന്ന ജനപ്രതിനിധികളുടെയും ഫാം, വനം, ടിആർഡിഎം, പോലീസ് അധികൃതരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലെ തീരുമാനം അനുസരിച്ചു ആന തുരത്തലിനുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തീകരിച്ച ഘട്ടത്തില്‍ വന്നിരിക്കുന്ന പുതിയ നിർദേശം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തേയുള്ള തീരുമാന പ്രകാരം ഇന്ന് രാവിലെ 11 ന് ഫാം ഓഫിസില്‍ സബ് കളക്‌ടർ സന്ദീപ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്യോഗസ്‌ഥ - ജനകീയ കമ്മിറ്റി യോഗം വിശദമായ ചർച്ചകള്‍ നടത്തി തീരുമാനവും സ്‌ഥിതിഗതികളും കളക്ടറെ ധരിപ്പിക്കും.

മുൻ യോഗം ധാരണ പ്രകാരം 'ഓപ്പറേഷൻ എലിഫന്‍റ്' ദൗത്യം പുനരാരംഭിക്കേണ്ടതാണ്. ആറളം ഫാം സ്‌കൂളില്‍ എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്ന സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചു ആന തുരത്തല്‍ നീട്ടിവയ്ക്കണമെന്നാണ് പ്രധാനാധ്യപകൻ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണു ഫാം അധികൃതരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം. 10 ദിവസം മുൻപ് നടന്ന യോഗത്തില്‍ തന്നെ സ്‌കൂളിലെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ സാഹചര്യം ചർച്ച ചെയ്തിരുന്നു.

ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന നിലയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കു മുന്പേ തന്നെ കുട്ടികളെ കാന്പസില്‍ തന്നെയാണ് പാർപ്പിക്കുന്നത്. തുരത്തല്‍ തുടങ്ങാൻ ലക്ഷ്യമിട്ടിരുന്ന ഞായാറഴ്ചയാണ്. സ്‌കൂള്‍ ആവശ്യപ്പെടുന്ന ഒരു മാസം സമയം ആന തുരത്തല്‍ നീട്ടിവച്ചാല്‍ പിന്നെ ഫാമില്‍ ഒന്നും ഉണ്ടാകില്ലെന്നും തൊഴിലാളികളും ചുണ്ടിക്കാട്ടുന്നുണ്ട്.

കശുവണ്ടി വിളവെടുപ്പ് തന്നെ ഇല്ലാതാകും. കഴിഞ്ഞ 19ന് തുടങ്ങി വച്ച ആനതുരത്തല്‍ പുനരധിവാസ മേഖലയില്‍ നിന്നുള്ളവരുടെ എതിർപ്പിനെ തുടർന്നാണു നിർത്തി 20ന് യോഗം ചേർന്നു ധാരണ ഉണ്ടാക്കിയത്. ഫാമില്‍ നിന്നു കാട്ടിലേക്കു ഓടിക്കുന്ന ആനകള്‍ തിരികെ പുനരധിവാസ മേഖലയിലേക്കു കടക്കാതിരിക്കാൻ ആറളം വന്യജീവി സങ്കേതം അതിരില്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഏഴ് കിലോമീറ്റർ താത്ക്കാലിക വൈദ്യുതി വേലി നിർമാണം ഇന്ന് പൂർത്തയാകും. ആറു ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമാണം.

Post a Comment

أحدث أقدم
Join Our Whats App Group