photo-www.instagram.com/sonusrinivas.gowda54
ബെംഗളൂരു: നിയമവിരുദ്ധമാി കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചതിന് റിയാലിറ്റി ഷോ താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
വനിതാ ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് നടപടി. റായ്ച്ചൂര്‍ സ്വദേശിയായ 7 വയസ്സുകാരിക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും സോനു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
കുട്ടിയുടെ നിര്‍ധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗളൂരു മാഗഡി റോഡിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുവന്നതെന്നും ദത്തെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായും സോനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
إرسال تعليق