കണ്ണൂർ, എംജി, കലിക്കറ്റ്, കേരള, മലയാളം, സംസ്കൃത സർവകലാശാലകളിൽ നാല് വർഷ ബിരുദം ജൂലൈയിൽ ആരംഭിക്കും.
നാല് വർഷ ബിരുദ കരിക്കുലം കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ റെഗുലേഷനും സിലബസും തയ്യാറാക്കി. കേരള സർവകലാശാലയുടെ സിലബസ് അക്കാദമിക കൗൺസിലിന്റെ പരിഗണനയിലാണ്.
കോളേജുകളിലെ ബി എ, ബി എസ് സി, ബി കോം കോഴ്‌സുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ നാല് വർഷത്തിലേക്ക് മാറുന്നത്. ബി വോക് പോലെ പുതുതലമുറ കോഴ്സുകളുടെ സിലബസ് അടുത്ത അധ്യയന വർഷം പ്രസിദ്ധീകരിക്കും.
എല്ലാ സർവകലാശാലകളിലും ക്ലാസുകൾ തുടങ്ങുന്നത്, പരീക്ഷ തീയതി, ഫല പ്രഖ്യാപനം, അവധി തുടങ്ങിയവ ഏകീകരിക്കും. ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സർവകലാശാലയിലേക്ക് മാറാനാകും. ഏകീകൃത കലണ്ടർ വരുന്നതോടെ സർവകലാശാല മാറ്റം എളുപ്പമാകും.
ജൂണിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏകജാലക രീതിയിലാകും പ്രവേശനം. ജൂലൈയിൽ ക്ലാസ് ആരംഭിക്കും.
إرسال تعليق