Join News @ Iritty Whats App Group

തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഇന്നോവ ബത്തേരിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു;5 പേർക്ക് പരിക്ക്






സുൽത്താൻ ബത്തേരി :ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡിൽ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്. തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭ്യമായ വിവരം. 3 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group