തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാ കാത്ത മകൻ സ്കൂട്ടര്‍ ഓടിച്ചതിന് ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് കാക്കാഞ്ചാലില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്കൂട്ടര്‍ ഓടിച്ചുവരുന്ന കൗമാരക്കാരനെ തളി പ്പറന്പ് ട്രാഫിക് പോലീസ് കസ്റ്റഡയിൽ എടുക്കുകയാ യിരുന്നു.
ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഉള്‍പ്പെടെ 55,000 രൂപയാണു പിഴയായി ഈടാക്കുക.
إرسال تعليق