Join News @ Iritty Whats App Group

നാളെ മുതല്‍ 50 ടെസ്റ്റുകള്‍ മാത്രം: ഡ്രൈവിംഗ് ടെസ്റ്റില്‍ വിചിത്ര നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി, ഉദ്യോഗസ്ഥര്‍ ആശങ്കയില്‍



തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിര്‍ദ്ദേശവുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. നാളെ മുതല്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മോട്ടാര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥര്‍.

പുതിയ രീതിയിലുള്ള ടെസ്റ്റ് മെയ് ഒന്നു മുതല്‍ നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രാക്കില്‍ പരീക്ഷ നടത്തേണ്ടത് 30 പേര്‍ക്ക് മാത്രമാണ്. ട്രാക്ക് നിര്‍മ്മിക്കാനുള്ള ചെവല് ആര് വഹിക്കും, ടെസ്റ്റ് 30 ആയി ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ തീരുമാനമാകാതിരിക്കുമ്പോഴാണ് മറ്റൊരു വിചിത്ര നിര്‍ദ്ദേശം. ആദ്യമായി വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലാണ് നാളെ മുതല്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആര്‍ടിഒമാര്‍ക്കുള്ള നിര്‍ദ്ദേശം. സാധാരണ 100 മുതല്‍ 180 പേക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡമെന്താക്കും, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നല്‍കുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമില്ല.

മെയ് ഒന്ന് മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ നിര്‍ദ്ദേശങ്ങളോട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സഹകരിക്കുന്നില്ല. മന്ത്രിയുടെ നിര്‍ദ്ദേശത്തോട് നിസ്സഹരിക്കുന്ന സ്‌കൂള്‍ ഉടമളെ സമ്മര്‍ദ്ദത്തിലാക്കാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിലയിരുത്തല്‍. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളെടുക്കാന്‍ സാധ്യതയുണ്ട്. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകളുടെയും റോഡ് വികസന കരാര്‍ ഏറ്റെടുത്ത കമ്പനികളുടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാനും നിദ്ദേശം നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group