Join News @ Iritty Whats App Group

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വേ​ത​നം കൂ​ട്ടി: കേ​ര​ള​ത്തി​ൽ 349 രൂ​പ; ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​രി​യാ​ന​യി​ലും സി​ക്കി​മി​ലും


ന്യൂഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി വ​ര്‍​ധി​പ്പി​ച്ചു.  ഹ​രി​യാ​ന​യി​ലും സി​ക്കി​മി​ലും ഏ​റ്റ​വും ഉ​യ​ര്‍​ന്ന വേ​ത​ന​മാ​യ 374 രൂ​പ ല​ഭി​ക്കും. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലും നാ​ഗാ​ലാ​ന്‍റി​ലു​മാ​ണ് ഏ​റ്റ​വും കു​റ​വ് വേ​ത​നം, 234 രൂ​പ. കേ​ര​ള​ത്തി​ൽ 333 രൂ​പ​യാ​യി​രു​ന്ന​ത് 349 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ര്‍​ധി​പ്പി​ച്ച വേ​ത​നം 2024 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ആ​ന്ധ്ര പ്ര​ദേ​ശ് 300, അ​സം 249, ബി​ഹാ​ര്‍ 245, ഛത്തീ​സ്‌​ഗ​ഡ് 243, ഗോ​വ 356, ഗു​ജ​റാ​ത്ത് 280, ഹി​മാ​ച​ൽ പ്ര​ദേ​ശ് ഷെ​ഡ്യൂ​ൾ​ഡ് ഏ​രി​യ 295, ഹി​മാ​ച​ൽ പ്ര​ദേ​ശ് നോ​ൺ ഹി​മാ​ച​ൽ പ്ര​ദേ​ശ് 236, ജ​മ്മു ക​ശ്മീ​ര്‍ 259, ല​ഡാ​ക്ക് 259, ജാ​ര്‍​ഖ​ണ്ഡ് 245, ക​ര്‍​ണാ​ട​ക 349. കേ​ര​ളം 346, മ​ധ്യ പ്ര​ദേ​ശ് 243, മ​ഹാ​രാ​ഷ്ട്ര 297, മ​ണി​പ്പൂ​ര്‍ 272, മേ​ഘാ​ല​യ 254, മി​സോ​റം 266, ഒ​ഡി​ഷ 254, പ​ഞ്ചാ​ബ് 322, രാ​ജ​സ്ഥാ​ൻ 266, സി​ക്കിം 249, സി​ക്കി​മി​ലെ 3 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 374, ത​മി​ഴ് നാ​ട് 319, തെ​ല​ങ്കാ​ന 242, ഉ​ത്ത​രാ​ഖ​ണ്ഡ് 237, വെ​സ്റ്റ് ബം​ഗാ​ൾ 250, ആ​ന്‍റ​മാ​ൻ ജി​ല്ല 329, നി​ക്കോ​ബാ​ര്‍ ജി​ല്ല 347, ദ​ദ്ര ന​ഗ​ര്‍ ഹ​വേ​ലി 324, ദാ​മ​ൻ ആ​ന്‍റ് ദി​യു 324, ല​ക്ഷ​ദ്വീ​പ് 315, പു​തു​ച്ചേ​രി 319 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ വേ​ത​ന ഘ​ട​ന.

Post a Comment

أحدث أقدم
Join Our Whats App Group