തൃശൂർ: ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ മകൻ പോളിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിയ്ക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്. വർഗീസ് ചവിട്ടുപടിയിൽ നിന്ന് താഴെ വീണ് മരിച്ചെന്നാണ് ആദ്യം കരുതിയത്. തലയിലും മുഖത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് പൊലീസ് വിശദാന്വേഷണത്തിലേക്ക് പോയത്.
വീട്ടുജോലിക്കാരനെ ചോദ്യം ചെയ്തതോടെ സത്യം പുറത്തു വന്നു. മദ്യലഹരിയിൽ എത്തിയ മകൻ, പിതാവിനെ മർദ്ദിച്ചു. തലയ്ക്കടിയേറ്റപ്പോൾ ചവിട്ടു പടിയിൽ നിന്ന് താഴെ വീണു. കടമുറി വാടക നൽകണമെന്ന മകൻ്റെ ആവശ്യം പിതാവ് അംഗീകരിച്ചില്ല. ഇതാണ് തർക്കത്തിനും മർദനത്തിനും കാരണം. ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു വർഗീസ്. പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.
إرسال تعليق