Join News @ Iritty Whats App Group

അവധി കഴിഞ്ഞ് തിരിച്ച് പോയത് 20 ദിവസം മുമ്പ്; ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് പോയത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

أحدث أقدم
Join Our Whats App Group