തലശ്ശേരി ; തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു.ഇതോടെ തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് എത്തിച്ചേരാനായി സാധിക്കും.മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.
തലശ്ശേരി - മാഹി ബൈപ്പാസില്‍ ഒരു മേല്‍പ്പാലം ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍ ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ്.5.5 മീറ്റര്‍ വീതിയിലുള്ള സര്‍വ്വീസ് റോഡുകള്‍ ബൈപ്പാസിന്റെ ഇരു ഭാഗത്തുമുണ്ട്. ഇതിന്റെ നിര്‍മാണചുമതലയുള്ളത് എറണാകുളം ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു. 2018 ലാണ് കമ്പിനി നിര്‍മാണപ്രവ്ര#ത്തനങ്ങള്‍ ആരംഭിച്ചത്.
إرسال تعليق