Join News @ Iritty Whats App Group

രണ്ടുവര്‍ഷത്തിനിടെ കണ്ണൂർ ജില്ലയില്‍ അടഞ്ഞത് 2000 കടകള്‍: ഓണ്‍ലൈൻ കച്ചവടം അടിതെറ്റിക്കുന്നോ?




ണ്ണൂർ:കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓണ്‍ലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാല്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കണ്ണൂരില്‍ മാത്രം രണ്ടു വർഷത്തിനിടെ രണ്ടായിരത്തോളം കടകള്‍ക്ക് താഴുവീണെന്നാണ് വ്യാപാരി സംഘടനാപ്രവർത്തകർ സ്ഥിരീകരിക്കുന്നത്.

ദേശീയപാതാ വികസനം കാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട് .യാത്രാസൗകര്യം കുറഞ്ഞതും വ്യാപാരത്തെ ബാധിച്ചു.മുൻപ് റോഡിന് ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നിടത്ത് ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം കടകളിലെത്താൻ.

കണ്ണൂർ ടൗണില്‍ 80 കടകള്‍ പൂട്ടി

പ്രമുഖ പുരുഷ വസ്ത്ര ഷോറും ഉള്‍പ്പെടെ കണ്ണൂർ ടൗണില്‍ മാത്രം പ്രധാനപ്പെട്ട 80 കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. മുമ്ബ് നഗരത്തില്‍ ഒന്നോ രണ്ടോ കടകള്‍ പൂട്ടുമ്ബോള്‍ പകരം മൂന്നോ നാലോ കടകള്‍ തുറക്കാറുണ്ട്. കൊവിഡിനുമുമ്ബ് സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ നിന്ന് കടകള്‍ അപ്രത്യക്ഷമായി തുടങ്ങിയിരുന്നെങ്കില്‍ ഈ പ്രവണത നഗരപ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഗ്രാമീണമേഖലയില്‍ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

വ്യാപാരികള്‍ക്ക് മേല്‍ ഓണ്‍ലൈൻ വല

വൻകിട സൂപ്പർ മാർക്കറ്റുകളുടെ വരവും ഉപഭോക്താക്കള്‍ ഓണ്‍ലൈൻ ഷോപ്പിംഗിലേക്ക് ആളുകള്‍ മാറുന്നതും ചെറുകിട വ്യാപാര മേഖലയെ ഉലച്ചുകളയുകയാണ്.

ക്രയശേഷി കുറയുന്നു

ഉപഭോക്താക്കളുടെ ക്രയ ശേഷി കുറയുന്നതാണ് ചെറുകിട വ്യാപാരമേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നു. പ്രധാന കാരണം കാർഷിക മേഖലയുടെ തകർച്ചയാണ്. ഉത്പാദന ചെലവിന് അനുസരിച്ച്‌ വില ലഭിക്കാത്തതിനാല്‍ കൃഷി നടത്തിക്കൊണ്ടുപോകാൻ ആളുകള്‍ മടിക്കുന്നു. ഈ കാരണത്താല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് പണിയില്ല. അവരുടെ കൈയില്‍ പണം വന്നാല്‍ മാത്രമെ ഇവിടത്തെ കടകളിലേക്ക് ആളുകളെത്തുകയുള്ളു.ഇതര സംസ്ഥാന തൊഴിലാളികള്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു കിലോ റവ, അരകിലോ തക്കാളി എന്നതില്‍ കൂടുതല്‍ ഒരു സാധനവും വാങ്ങുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കേരളത്തിലെ വ്യാപാര മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചു. പ്രധാനമായും അടിസ്ഥാന മേഖലയിലെ സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ച്‌ പഠിക്കണം. അതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.


Post a Comment

أحدث أقدم
Join Our Whats App Group