മൂന്നാർ: മൂന്നാർ തലയാറിൽ പുലിയിറങ്ങിയതായി വിവരം. പുലിയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവാണ് ചത്തത്. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കൾ വന്യജീവി ആക്രമണത്തിൽ ചത്തതായി നാട്ടുകാർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. പശുക്കളുടെ കരച്ചിൽ കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്ന് ബഹളം വെച്ചപ്പോഴേക്കും പുലി ഓടിപ്പോയിരുന്നു. തോട്ടം തൊഴിലാളികൾ തൊഴുത്തിലെത്തി പരിശോധിച്ചപ്പോഴാണ് പശു ചത്തുകിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറെക്കാലങ്ങളായി ഇവിടെ വന്യജീവികളുടെ ആക്രമണം നടക്കുന്നതായും നാട്ടുകാർ പറഞ്ഞു.
മൂന്നാർ തലയാറിൽ പുലിയിറങ്ങി; ആക്രമണത്തിൽ പശു ചത്തു, 2 മാസത്തിനിടെ ചത്തത് 5 പശുക്കള്‍
News@Iritty
0
إرسال تعليق