അടിമാലി: 19 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി ഫോണ്‍ വഴി ബിബിന്‍ അടുപ്പം സ്ഥാപിക്കുകയും അടിമാലിയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. നഗ്‌നദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തി അത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ചിത്രം കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.
യുവാവില്‍ നിന്നും മൊെബെല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. സൈബര്‍സെല്‍ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയുടെ ബന്ധു വീട്. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് മൊെബെല്‍ വഴി ബന്ധം ദൃഢമാക്കിയത്.
പിന്നീട് ബന്ധം തുടരാന്‍ പെണ്‍കുട്ടി കൂട്ടാക്കാതെ വന്നതോടെയാണു ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചതത്രെ. കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
إرسال تعليق