Join News @ Iritty Whats App Group

മധ്യപ്രദേശില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി കുഴിച്ചിട്ടു, പ്രതി 19കാരന്‍


ഭോപ്പാല്‍: മധ്യപ്രദേശിലെ ച്ചിന്ദ്‌വാരയില്‍ ഏഴ് വയസ്സുകാരിക്കു നേരെ ക്രൂരപീഡനം. ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും വെട്ടിനുറുക്കി കുഴിച്ചിടുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന സോനു പന്ദ്രം എന്ന 19കാരന്‍ ഒളിവില്‍ പോയെങ്കിലും പോലീസ് പിടികൂടി. ധനഖേദ സ്വദേശിയാണ് സോനു. ഇയാളുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

പെണ്‍കുട്ടിയുടെ അതല്‍വാസിയാണ് പ്രതി. ജുന്നര്‍ദേവിലുള്ള തന്റെ ബന്ധുവിന്റെ അടുക്കല്‍ രണ്ട് ദിവസം മുന്‍പാണ് സോനു വന്നത്. ചൊവ്വാഴ്ച കുട്ടിയുടെ അമ്മ കരിമ്പ് പാടത്തേക്ക് പോയ തക്കം നോക്കി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി വീടിനു സമീപമുള്ള വിറക് കൂനയില്‍ ഒളിപ്പിച്ചു. കുട്ടിയെ കാണാതെ വന്നതോടെ കുടുംബം പരാതി നല്‍കി. രാത്രി ആരും അറിയാതെ സോനു മൃതദേഹമെടുത്ത് സമീപമുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.

കുട്ടിക്ക് വേണ്ടി പോലീസും വീട്ടുകാരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തുമ്പോള്‍ സോനുവിനെ കാണാതെ വന്നത് സംശയം സൃഷ്ടിച്ചു. കുടുംബം ഈ സംശയം ഉന്നയിച്ചതോടെ പോലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ചോദ്യം ചെയ്യലില്‍ സോനി ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പോലീസിന് മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുനല്‍കി.

മുന്‍പ് തമിഴ്‌നാട്ടില്‍ സുഹൃത്തുക്കൊള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഇയാള്‍ ഇടയ്ക്ക് വച്ച് ജോലി ഉപേക്ഷിച്ച് വീട്ടില്‍ തിരിച്ചെത്തി. പണിയൊന്നുമില്ലാതെ വീട്ടിലിരുന്നതോടെ വീട്ടുകാര്‍ ഇയാളെ ബന്ധുവിന്റെ അടുക്കലേക്ക് അയക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group