കേന്ദ്രം നിര്‍ദേശിച്ച 13,600 കോടി സ്വീകാര്യമാണെന്ന് അറിയിച്ച കേരളം, 15000 കോടി കൂടി വേണ്ടിവരുമെന്ന് അറിയിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രം കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ദേശിച്ചു
ന്യുഡല്‍ഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം വ്യവസ്ഥ വച്ചുവെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കടമെടുപ്പിന് ഹര്‍ജി പിന്‍വലിക്കണമെന്ന വ്യവസ്ഥ വയ്്ക്കാനാവില്ലെന്ന് പറഞ്ഞ കോടതി, മറ്റ് വ്യവസ്ഥകള്‍ ആ:ലോചിക്കാമെന്നും വ്യക്തമാക്കി.
അതിനിടെ, കേരളത്തിന് 13608 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച 13,600 കോടി സ്വീകാര്യമാണെന്ന് അറിയിച്ച കേരളം, 15000 കോടി കൂടി വേണ്ടിവരുമെന്ന് അറിയിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രം കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ദേശിച്ച കോടതി ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കേരളത്തോടും ആവശ്യപ്പെട്ടു.
കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്രമാത്രം ഇതില്‍ ഇടപെടാന്‍ കഴിയും എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
إرسال تعليق