തൃശൂർ: തൃശ്ശൂർ പേരാമംഗലം അമ്പലക്കാവിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയും ഭർത്താവും വെവ്വേറെ മുറികളിൽ തൂങ്ങി മരിച്ച നിലയിലും കുട്ടിയെ നിലത്ത് കിടത്തിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. കുട്ടി ഓട്ടിസം ബാധിതനായിരുന്നതിനാൽ തന്നെ ഇതിന്റെ മനോവിഷമത്തിലായിരുന്നു ദമ്പതികളെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ എന്താണ് എഴുതിയിട്ടുള്ളതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. മറ്റൊരു വാതിലിലൂടെയാണ് അകത്ത് കയറിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തിരിച്ചു പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്യുന്നത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.
إرسال تعليق