Join News @ Iritty Whats App Group

കെ റൈസ് വിതരണം ആരംഭിക്കുക 12 മുതല്‍; ജയ അരിക്ക് 29 രൂപ , മട്ടയും കുറുവയും 30 രൂപ

തിരുവനന്തപുരം; ഈ മാസം 12 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരമം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപയ്ക്കും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമായിരിക്കും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരോ മേഖലകളിലും വ്യത്യസ്തമായ അരികളായിരിക്കും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക.തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട് കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരു മാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
അതേ സമയം സംസ്ഥാനത്തെ റേഷന്‍കടകള്‍ 15 , 16, 17 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അവധി റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടക്കുന്നത് മൂലമാണ്.കേന്ദ്ര സര്‍്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഇ -കെ വൈസി അപ്‌ഡേഷനില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനായി സാധിക്കില്ല.
അതിനാലാമ് ഈ മൂന്ന് ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ചുകൊണ്ട് അപ്‌ഡേഷന്‍ നടത്തുന്നതിനായി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.റേഷന്‍ വിതരണത്തിന് തടസ്സം നേരിടുന്നത് കണക്കിലെടുത്ത് താല്‍കാലികമായി മസ്റ്ററിങ് നിര്‍ത്തിവച്ചു.ഇ കെ വൈസി അപ്‌ഡേഷന്‍ മാര്‍ച്ച് മാസത്തിലും നടത്തിവരുകയാണ്.അതിനാല്‍ ഈ മാസം റേഷന്‍ വിതരണത്തിന്റെ പ്രവൃത്തി സമയം ക്രമീകരിച്ചു.ഇന്ന് ഉച്ചവരെ 2,29,000 വരെ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങിയതായി മന്ത്രി പറഞ്ഞു.
15 മുതല്‍ 17 വരെ തീയതികളില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ പ്രവൃത്തിക്കില്ലയെന്ന് ഭക്ഷ്യ മന്ത്രി

Post a Comment

أحدث أقدم
Join Our Whats App Group