ആലപ്പുഴ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ അതിഥിതൊഴിലാളിയായ യുവതിക്ക് സുഖപ്രസവം. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയും ആലപ്പുഴ ആയാപറമ്പ് താമസിച്ചുവരുന്ന സുസ്മിതയാ(22)ണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് സുസ്മിതയെ ബന്ധുക്കള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സുസ്മിതയെ ഡോക്ടര്‍ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു െകെമാറി.
ആംബുലന്‍സ് െപെലറ്റ് അനു ഉണ്ണികൃഷ്ണന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എ.ആര്‍. ആര്യ എന്നിവര്‍ ഉടന്‍ ആശുപത്രിയിലെത്തി യുവതിയുമായി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു. ആംബുലന്‍സ് തോട്ടപ്പള്ളിയില്‍ എത്തുമ്പോഴേക്കും സുസ്മിതയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആര്യ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
രാത്രി 10.55നു ആര്യയുടെ പരിചരണത്തില്‍ സുസ്മിത കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് ആര്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് െപെലറ്റ് അനു ഉണ്ണികൃഷ്ണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
إرسال تعليق