ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രീംകോടതിയുടെ ഇടപെടല്‍. കേരളത്തിന് പ്രത്യേക പരിഗണന നല്‍കാനും ഒറ്റത്തവണ സാമ്പത്തീകരക്ഷാ പാക്കേജ് അനുവദിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
5000 കോടി രൂപ ഏപ്രില്‍ 1 ന് തന്നെ നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രം. കടമെടുപ്പ് പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണം എന്നും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സമാന ആവശ്യത്തില്‍ കേന്ദ്രത്തിനെതിരേ ആദ്യമായി സുപ്രീംകോടതിയില്‍ ആദ്യമായി എത്തുന്ന സംസ്ഥാനവുമാണ് കേരളം. എന്നാല്‍ കേരളത്തിന്റെ ഹര്‍ജി പിന്‍വലിച്ചാലേ അര്‍ഹമായ സഹായം പോലും കേരളത്തിന് നല്‍കു എന്ന നിലപാടാണ് കേന്ദ്രം എടുത്തത്.
ഈ സാമ്പത്തികവര്‍ഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയുക. ഹര്‍ജി നല്‍കുന്നതിന് മുമ്പ് തന്നെ കടമെടുത്തത് 34,230 കോടിയായി. ഊര്‍ജ്ജേേഖലയ്ക്ക് വേണ്ടി നല്‍കുന്ന വായ്പ കൂടി പരിഗണിച്ചാല്‍ കേരളത്തിന്റെ വായ്പാ പരിധി 48,049 കോടിയാകും.
സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ നിലവിലെ പരിധിയായ 11,731 കോടിയ്‌ക്കൊപ്പം രണ്ടായിരം കോടി രൂപ കൂടി ചേര്‍ത്ത് 13,608 കോടി നല്‍കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞത്.
إرسال تعليق