Join News @ Iritty Whats App Group

ദിശാ ബോര്‍ഡുകള്‍ ശുചീകരിച്ചു



ട്ടന്നൂർ: റോഡിലെ ദിശാ ബോർഡുകള്‍ ശുചീകരിച്ചു. ശിവപുരം എൻജിനിയറിംഗ് കോളജ് എൻഎസ്‌എസ് യൂണിറ്റിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും നേതൃത്വത്തിലാണ് ശിവപുരം -ഉരുവച്ചാല്‍ റോഡിലെ ദിശാ ബോർഡുകള്‍ ശുചീകരിച്ചത്.

റോഡ് പരിചയക്കുറവുള്ള വാഹന യാത്രക്കാർക്ക് ഈ ബോർഡ് സ്ഥലം മനസിലാക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. 

കണ്ണൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കല്‍സ് ഇൻസ്പെക്ടർമാരായ എ.കെ. ശ്രീനാഥ്, ആർ.സനല്‍, സുമോദ് മോഹൻ എന്നിവരും എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ചന്ദ്രജിത്ത്, ആകാശ് പ്രാദീപ് എന്നിവരും നേതൃത്വം നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group