Join News @ Iritty Whats App Group

ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. 

Post a Comment

أحدث أقدم